News Desk

2021-06-10 02:16:57 pm IST

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വില കേന്ദ്ര സര്‍ക്കാര്‍ മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും കോവാക്‌സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കുമായാണ് ചര്‍ച്ച. വാക്‌സിന്‍ നയം മാറ്റിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. കോവിഷീല്‍ഡ്-780, കോവാക്‌സിന്‍-1,410, സ്പുട്‌നിക്-1,145 രൂപ എന്നിങ്ങനെയാണ് വില പുതുക്കി നിശ്ചയിച്ചത്. വാക്‌സിന് അഞ്ച് ശതമാനം ജി.എസ്.ടിയും ചുമത്തും. 

ഇതുപ്രകാരം കോവിഷീല്‍ഡ്-30, കോവാക്‌സിന്‍-60, സ്പുട്‌നിക്-47 രൂപ എന്നിങ്ങനെയാണ് ജി.എസ്.ടി ചുമത്തുക. വാക്‌സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് 150 സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മോദി സര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top