News Desk

2021-02-02 06:36:39 pm IST
ദോഹ: ഖത്തറില്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും കഴിയുന്ന സൗകര്യമൊരുക്കി പൊതുജനാരോഗ്യ മന്ത്രാലയം(എം.ഒ.പി.എച്ച്). തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ്-19 വാക്‌സിന്റെ രണ്ടാം ഡോസ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാവുക.  

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 

1. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കൊവിഡ്-19 വാക്‌സിന്‍ രണ്ട് തവണ സ്വീകരിച്ചിരിക്കണം. ശേഷം, ഏഴ് ദിവസം കഴിഞ്ഞിരിക്കണം.

2. ദേശീയ ഓഥന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ(NAS) വെബ്‌സൈറ്റിലെ ലിങ്കില്‍ കയറി ഖത്തര്‍ ഐ.ഡി യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ നല്‍കണം. മറ്റ് കാരണങ്ങളാല്‍ ഈ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അംഗീകൃത ഐ.ഡി വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാം. 

3. എന്‍.എ.എസിന്റെ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം. https://www.nas.gov.qa/self-service/register/select-user-type?lang=en 

4. എന്‍.എ.എസിന്റെ ക്രെഡന്‍ഷ്യല്‍ മറന്നവര്‍ക്ക് ഈ ലിങ്കില്‍ പാസ്വേഡ് റീസെറ്റ് ചെയ്യാന്‍ കഴിയും. https://www.nas.gov.qa/self-service/reset/personal?lang=en. ഇതിനുപുറമെ, മൈ ഹെല്‍ത്ത് ആപ്പിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top