ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനുമുള്ള സൗകര്യമൊരുക്കി പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കൊവിഡ്-19 വാക്സിന് രണ്ട് തവണ സ്വീകരിച്ചിരിക്കണം. അതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞിരിക്കണം.
ദേശീയ ഓഥന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ വെബ്സൈറ്റിലെ ലിങ്കില്‍ കയറി ഖത്തര്‍ ഐ.ഡി യൂസര്‍ നെയിം, പാസ്വേര്ഡ് എന്നിവ നല്‍കണം. മറ്റ് കാരണങ്ങളാല്‍ ഈ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അംഗീകൃത ഐ.ഡി വിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്യാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക