Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ വിജയ കുതിപ്പിൽ.ചന്ദ്രയാൻ 2 പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. സങ്കീർണമായ പ്രക്രിയ വിജയിച്ചെന്ന് ഐഎസ്ആർഓ അറിയിച്ചു.രാവിലെ 9.02ന് തുടങ്ങിയ പ്രക്രിയ 1738 സെക്കൻഡിൽ അവസാനിച്ചെന്ന് ഇസ്റോ അറിയിച്ചു.

മുപ്പതു ദിവസത്തെ സഞ്ചാരത്തിനു ശേഷമാണ് ചന്ദ്രയാൻ ചാന്ദ്രഭ്രമണപഥത്തിലെത്തിയത്.  ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് 14നാണ് പേടകം കുതിച്ചത്. ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്.ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം പൂർത്തിയാക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം മാർസിനസ് സി, സിംപെലിയസ് എൻ വിള്ളലുകൾക്കിടയിലായിരിക്കും ലാൻഡർ മൊഡ്യൂൾ പറന്നിറങ്ങുക.

ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് ഇതാദ്യമായി. ഇറങ്ങി 4 മണിക്കൂർ കൊണ്ട് ലാൻഡറിൽ നിന്ന് റോവർ പുറത്തേക്കെത്തി പര്യവേഷണം തുടങ്ങും. റോവറിൽ നിന്ന് ലാൻഡറിലെത്തുന്ന ഗവേഷണ വിവരങ്ങൾ അവിടെ നിന്നു ഭൂമിയിലേക്ക് അയയ്ക്കുക ഓർബിറ്ററായിരിക്കും. ചന്ദ്രനെ ഒരു വർഷം 100 കി.മീ ഉയരത്തിൽ നിന്ന് ഓർബിറ്റർ ഭ്രമണം ചെയ്തും വിവരങ്ങൾ ശേഖരിക്കും.ഇന്ത്യയുടെ ചന്ദ്രയാൻ വിജയ കുതിപ്പിൽ

Top