Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രായാന്‍ 2 പറന്നുയര്‍ന്നു. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നുമാണ് ചന്ദ്രയാന്‍ 2വിനെയും വഹിച്ചുകൊണ്ടുള്ള ജിഎസ്‌എല്‍വി മാര്‍ക്ക് 3 എംവണ്‍ റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപണത്തിന്റെ ഒന്നാം ഘട്ടം വിജയകരമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി

വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത് ഒന്നാമ് ഘട്ടത്തില്‍. കൃത്യമായ പാതയില്‍ തന്നെ ജിഎസ്‌എല്‍വി നീങ്ങി റൊക്കറ്റിലെ ദ്രവ ഇന്ധന ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങി. സ്ട്രാ[പോണ്‍ റോക്കറ്റുകള്‍ വേര്‍പെട്ടു.

റോക്കറ്റിലെ ക്രയോജെനിക് എഞ്ചിന്‍ പ്രവര്‍ത്തിച്ച സേഷമാണ് ആദ്യ ഭ്രമണ പഥത്തില്‍ചന്ദ്രയാന്‍ എത്തിയത്. ഇനി നിര്‍ണ്ണായക ഘട്ടങ്ങള്‍ കടന്നുവേണം ചന്ദ്രയാന്‍ 2 ലക്ഷ്യസ്ഥാനം കാണാന്‍. ജൂലൈ 15ന് അര്‍ധരാത്രിയാണ് നേരത്തെ ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവക്കുകയായിരുന്നു.

Top