ദോഹ: പ്രതിദിന കൊവിഡ് കണക്കുകളുടെ പ്രസിദ്ധീകരണം നിര്‍ത്തി ഖത്തര്‍. മെയ് 22 ഞായറാഴ്ച മുതല്‍,സമൂഹ മാധ്യമങ്ങളിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധികരിക്കുന്നതാണ് മന്ത്രാലയം നിര്‍ത്തിയത്.
എന്നാല്‍, മന്ത്രാലയത്തിന്റെ വെബ്സെറ്റില്‍ പുതിയ കേസുകള്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍, മരണങ്ങള്, നല്കിയ വാക്സിനുകളുടെ എണ്ണം, സുഖം പ്രാപിച്ച രോഗികളുടെ എണ്ണം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിവരങ്ങളും ദിവസവും അപ്ഡേറ്റ് ചെയ്യുന്നത് തുടരും. പ്രതിവാര കൊവിഡ് കണക്കുകള്‍ മെയ് 30 മുതല്‍ എല്ലാ തിങ്കളാഴ്ചയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
കൊവിഡിന്റെ തുടക്കം മുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ സമൂഹ മാധ്യങ്ങളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മെയ് 21 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് പുതിയ തീരുമാനം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക