ന്യൂഡല്‍ഹി: യാത്രക്കാരന് കൊവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹിയില്‍ വിമാനം യാത്ര റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നും പൂനെയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഒരു യാത്രക്കാരന് താന്‍ കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ഇന്‍ഡിഗോയുടെ 6E286 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. യാത്രക്ക് മുന്നോടിയായുള്ള എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കി എല്ലാവരും സീറ്റില്‍ ഇരുന്ന ശേഷമായിരുന്നു ക്യാബിന് ക്രൂവിനോടുള്ള വെളിപ്പെടുത്തല്‍.
പറയുന്നത് സത്യമാണെന്ന് കാണിക്കാനാവശ്യമായ രേഖകളും ജീവനക്കാരെ കാണിച്ചു. വിവരം അറിഞ്ഞ പൈലറ്റ് ഗ്രൗണ്ട് കണ്ട്രോളില് വിവരമറിയിച്ചു തുടര്‍ന്ന് യാത്ര വൈകുമെന്ന് അനൗണ്‍സ് ചെയ്തു.
കൊവിഡ് രോഗിയുടെ അടുത്ത സീറ്റുകളിലിരുന്നവരെ ആദ്യം വിമാനത്തില്‍ നിന്ന് മാറ്റി. പിന്നീട് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു. വിമാനം പൂര്‍ണ്ണമായും ശുചീകരിച്ച ശേഷം യാത്ര തുടര്‍ന്നു. രോഗിയായ യാത്രക്കാരനെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH