News Desk

2021-03-02 12:19:07 pm IST
ചാവക്കാട്: തൃശ്ശൂര്‍ ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന (ഒന്നര വയസ്) എന്നിവരെയാണ് മരിച്ച നിലയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കണ്ടത്. 

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഷാളുകളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. 

ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നര മാസം മുന്‍പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. മകളെ കൊലപ്പെടുത്തിയ ശേഷം ജിഷ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭര്‍തൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. അതേസമയം, ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top