News Desk

2021-04-07 03:36:00 pm IST
ചെന്നൈ: തമിഴ് സിനിമ നടന്‍ ശരത് കുമാറിനും ഭാര്യ രാധിക ശരത് കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈകോടതി. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക് ഫ്രെയിംസ് കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് വിധി.

സിനിമ നിര്‍മാണത്തിന് പണം കടമായി നല്‍കുന്ന റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ശരത് കുമാറിന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക് ഫ്രൈയിംസ് പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്.

ഇതിന് പകരമായി തീയതി ചേര്‍ക്കാത്ത ചെക്കുകള്‍ ശരത് കുമാര്‍ നല്‍കുകയും ചെയ്തിരുന്നു. 2017ല്‍ ഈ ചെക്കുകള്‍ മടങ്ങിയതോടെയാണ് റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കേസ് നല്‍കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top