Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-08-22 12:52:30pm IST

യുഎഇ: ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കിയത് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ്. കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ കെട്ടിവെച്ചു.

യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

പത്തുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നാലു ദിവസം മുന്‍പാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി.

സാമ്പത്തികകുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പു കല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്യണം. അതിനായുള്ള ശ്രമങ്ങള്‍ തുടരവെയായിരുന്നു സഹായ വാഗ്ദാനവുമായി യൂസഫലി രംഗത്തെത്തിയത്.

Top