News Desk

2021-03-17 06:04:02 pm IST
കാസര്‍കോട്: കള്ളവോട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വാദം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമയില്‍ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവിയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ നാല് വോട്ടാണുള്ളതെന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്നുള്ള വിവരം. അതേസമയം, വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണെന്നും വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും അവര്‍ പറഞ്ഞു.

താനിപ്പോഴാണ് ഇക്കാര്യം അറിയുന്നത്. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടെതെന്നും അവര്‍ പറഞ്ഞു. പെരിയ നാലപ്ര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ രണ്ട് തവണയാണ് 13 വര്‍ഷത്തിനിടെ വോട്ട് രേഖപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top