News Desk

2021-05-08 10:11:30 pm IST
തിരുവനന്തപുരം: എങ്ങനെയാണ് ചെക്ക് ബൗണ്‍സാകുന്നത്? ചെക്ക് മടങ്ങിയാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത്? ചെക്ക് ബൗണ്‍സാകുന്നതില്‍ ഇത്തരം കാര്യങ്ങളില്‍ ആശങ്കയുള്ളവരാണ് ഭൂരിഭാഗം പേരും. ഇന്ത്യയില്‍ ഒരു ബാങ്ക് ഒരു ചെക്ക് മടക്കി അയക്കാന്‍ നിരവധി കാരണങ്ങളാണുള്ളത്. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതു കൊണ്ടാണ് ഏറ്റവും സാധാരണമായ ഒരു കാരണം. 

ചെക്ക് മടങ്ങിയാല്‍ അത് കൈവശമുള്ളയാള്‍ക്ക് നിയമ നടപടി സ്വീകരിക്കാനാകും. ചെക്ക് കൈവശമുള്ളയാള്‍ക്ക് ചെക്ക് നല്‍കിയ ആള്‍ക്കെതിരെ 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് സെക്ഷന്‍ 138 പ്രകാരം പരാതി നല്‍കാനും വീണ്ടെടുക്കലിനായി സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കഴിയും.

അതേസമയം, എന്‍. ഐ ആക്ടിലെ സെക്ഷന്‍ 138 പ്രകാരം ഒരു ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. പിഴയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്. ചെക്കില്‍ ഒപ്പിട്ടയാള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷയോ അല്ലെങ്കില്‍ ചെക്കിന്റെ ഇരട്ടി തുക വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുവുന്ന കുറ്റമാണ്. 

ചെക്ക് മടങ്ങിയാല്‍ ഒരേ സമയം ക്രിമിനല്‍, സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കഴിയും. സെക്യൂരിറ്റി ചെക്ക് എന്‍ഐ നിയമത്തിലെ സെക്ഷന്‍ 138 ന്റെ പരിധിയില്‍ വരും. ചെക്ക് മടങ്ങിയാല്‍ നല്‍കുന്നയാള്‍ക്ക് അയാളുടെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

ചെക്ക് അഡ്വാന്‍സായി നല്‍കുകയും അത്തരം പേയ്മെന്റിന് നിയമപരമായ ബാധ്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ചെക്ക് ബൗണ്‍സാകും. അതുപോലെ ചെക്ക് ഒരു സെക്യൂരിറ്റിയായി നല്‍കുമ്പോള്‍ അക്കങ്ങളിലും അക്ഷരങ്ങളിലും എഴുതിയിരിക്കുന്ന തുകയില്‍ വ്യത്യാസം ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാം. ചെക്ക് കീറിയതായി കണ്ടെത്തിയാലും ബൗണ്‍സാകും. ചെക്കിലെ ഒപ്പില്‍ വ്യത്യാസം വന്നാലും മടങ്ങും. 

എന്‍. ഐ ആക്ട് 1881 ലെ സെക്ഷന്‍ 138 കേസ് പ്രകാരം പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ 

* ചെക്ക് കൈവശമുള്ളയാള്‍ ബൗണ്‍സായതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ചെക്ക് നല്‍കിയയാള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് അയയ്ക്കണം.

* ഡിമാന്‍ഡ് നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ചെക്ക് തുക അടയ്ക്കാന്‍ ഡ്രോയറോട് ആവശ്യപ്പെടുക. 

* നോട്ടീസ് ലഭിച്ച് കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ പണമടയ്ക്കാന്‍ ഡ്രോയര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, ചെക്കിന്റെ ഗുണഭോക്താവിന് മജിസ്ട്രേറ്റിന് മുമ്പായി പരാതി നല്‍കാം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






Top