News Desk

2021-03-01 03:40:20 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉടന്‍ തന്നെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളില്‍ ഉള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടെയും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. പത്തു കോടിയിലധികം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്കുന്നതിനുള്ള നടപടികള്‍ക്കാണ് രണ്ടാം ഘട്ടത്തിലൂടെ തുടക്കം കുറിച്ചത്.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആകാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top