News Desk

2021-04-21 08:55:22 pm IST
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരന് മറുപടി നല്‍കിയാല്‍ നിലവില്‍ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്‌സിന്‍ തരാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. ഇവിടെ വാക്‌സിന്‍ സൗജന്യമായിരിക്കും. അത് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമ്ത്രി പറഞ്ഞു. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും വാക്‌സിന്‍ ആവശ്യമെങ്കില്‍ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top