News Desk

2021-03-15 12:35:34 pm IST
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് പിണറായി വിജയന്‍ മത്സരിക്കുന്നത്. വരണാധികാരിയായ എ.ഡി.സി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക നല്‍കിയത്.

സിപി.എം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് എല്‍.ഡി.എഫ് നേതാക്കളായ സി.എന്‍. ചന്ദ്രന്‍, എം.വി. ജയരാജന്‍, പി. ബാലന്‍ എന്നിവര്‍ക്കൊപ്പം ഇന്ന് രാവിലെ 11നാണ് അദ്ദേഹം കലക്ടറേറ്റിലെത്തിയത്. 

പ്രകടനവും അധികം ആള്‍ക്കൂട്ടവുമുണ്ടായില്ല. നേതാക്കളായ കെ.പി. സഹദേവന്‍, എ.ജെ. മാത്യു, കെ.കെ. രാജന്‍, സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരന്‍ എന്നിവരും കലക്ടറേറ്റില്‍ എത്തിയിരുന്നു. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് നല്‍കിയത്. ഒരു സെറ്റ് പിന്നീട് നല്‍കും. 

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പിണറായി വിജയന്‍ ധര്‍മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം ധര്‍മടത്ത് മത്സരിക്കുന്നത്. ആദ്യതവണ 35,000ത്തിലധികം ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

മൂന്നുതവണ കൂത്തുപറമ്പില്‍നിന്നും ഒരു തവണ പയ്യന്നൂരില്‍നിന്നും ജയിച്ചാണ് പിണറായി വിജയന്‍ നിയമസഭയിലെത്തിയത്. അതേസമയം, ധര്‍മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top