Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോഹ : രാജ്യത്ത് കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായ യാത്ര സൗകര്യം നൽകുന്നതിന്  വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു.  

വാഹനങ്ങളില്‍  ചൈല്‍ഡ്  സീറ്റുകൾ നിർബന്ധമാകുന്നതിന് നിയമം കൊണ്ടുവരാനാണ് ഭരണകുടം തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരുക്കേൽക്കുന്നത് ഒഴിവാക്കാൻ പുതിയ പദ്ധതി  നടപ്പാക്കുന്നത്.  കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്‍സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം. കുട്ടികളുടെ കാര്‍ സീറ്റ് നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ സമൂഹത്തെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്‍സുന്‍ജി പറഞ്ഞു.

പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതിനോട് സഹകരിക്കാന്‍ പൊതുജനങ്ങളും തയാറാകണം.  ഇതിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ട്രോമ സര്‍ജറി വിഭാഗത്തിന്‍റെ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാം(എച്ച്ഐപിപി) പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 


 

Top