കാലിഫോര്‍ണിയ: അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു കുട്ടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയില്‍നിന്ന് കുട്ടി വാഹനങ്ങള്‍ക്കിടയിലേക്ക് വീഴുന്നതാണ് വിഡിയോയിലുള്ളത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു വാഹനം മുന്നോട്ടുപോകുന്നതും പിറകില്‍ വരുന്ന വാഹനങ്ങള്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിടുന്നതും വീഡിയോയില്‍ കാണാം. മുന്‍പിലുള്ള വാഹനത്തിലെ ഡിക്കിയില്‍ നിന്നാണ് കുട്ടി റോഡിലേക്ക് വീണത്.
ശേഷം കുട്ടി എഴുന്നേറ്റ് കാറിന്റെ പിറകിലൂടെ ഓടുന്നതും കാണാം. പിന്നീട് വണ്ടിനിര്‍ത്തി കുട്ടിയെ ഒരു സ്ത്രീ ഓടിവന്ന് കൈയിലെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.'ദി സണ്‍' ആണ് ഈ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH