News Desk

2020-05-23 11:50:42 am IST
ദോഹ: ഖത്തറിൽ വാഹനങ്ങളിൽ യാത്രചെയ്യുന്ന ആളുകളെ പരിമിതപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് ഇനിമുതൽ കുട്ടികളെയും വാഹനത്തിനുള്ളിലെ യാത്രക്കാരായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ മൊഫ്ത ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

കോറോണവൈറസ് പശ്ചാത്തലത്തിൽ കാറിൽ രണ്ടിലധകം ആളുകളെ കയറ്റരുതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.കുട്ടികൾ ആശുപത്രിയിൽ പോകുന്നത് പോലുള്ള ആവശ്യങ്ങൾക്കായി മാത്രമെ പുറത്തിറങ്ങാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട് 1999 ലെ നിയമം 17 ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാകും നല്കുക. 
Top