News Desk

2020-02-12 04:05:34 pm IST
ദുബൈ: യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ  സ്​​കൂ​ളു​ക​ളി​ൽ ഹോം​വ​ർ​ക്ക്​ ഒ​ഴി​വാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രാ​ല​യം അറിയിച്ചു.

ഈ മാസം 16 മുതല്‍ ഹോംവര്‍ക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വരും.

യു.എ.ഇയിലെ 256 സർക്കാർ സ്‌കൂളുകളിലാണ് ഹോം വർക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അബൂദബിയിലെ 233 സ്കൂളുകളിലും  ദുബൈയിലെ 23 സ്കൂളുകൾകുമാണ് ഇത് ബാധമകാവുക.

കു​ട്ടി​ക​ളി​ൽ പ​ഠ​ന​ത്തി​ന്​ പു​റ​മെ​യു​ള്ള അ​ഭി​രു​ചി​ക​ൾ വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ ഹോം​വ​ർ​ക്ക്​ തു​ട​രും. മ​ല​യാ​ളി കു​ട്ടി​ക​ളി​ൽ അ​ധി​ക​വും പ​ഠി​ക്കു​ന്ന​ത്​ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലാ​യ​തി​നാ​ൽ അ​വ​ർ​ക്ക്​ ഈ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. 


Top