News Desk

2021-03-08 10:17:52 am IST

ദോഹ: കൊവിഡ് വാക്‌സിനെടുത്ത ശേഷം റെഡ് സോണില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേയ്ക്ക് തിരിച്ചു വരുന്ന  മാതാപിതാക്കളുടെ കൂടെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഖത്തറില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങിയെത്തുന്ന കുട്ടികള്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്തതെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. 

16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍, ഇവര്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. 16 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.  

രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച 18-ഉം അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഉടന്‍ രാജ്യം വിടാമെന്നും തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വാക്‌സിന്‍ സ്വീകരിക്കാത്ത 16-18 വയസ് പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ 'വെല്‍കം ഹോം പാക്കേജ്' ബുക്ക് ചെയ്യുകയും ഡോക്യുമെന്റ്‌സില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണം. മാതാപിതാക്കള്‍ വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും ഈ വ്യവസ്ഥകള്‍ പാലിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top