News Desk

2021-04-28 05:42:10 pm IST


ദോഹ: രാജ്യത്ത് ഇഫ്താര്‍ സമയത്തിന് തൊട്ടു മുമ്പായി കണ്ടു വരുന്ന കുട്ടികളുടെ ഇലക്ട്രോണിക് സ്‌കൂട്ടര്‍ റൈഡുകള്‍ റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. നിരവധി തവണ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അവയൊന്നും കുട്ടികള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ല. 

സാധാരണ റോഡുകളിലെ ഇവയുടെ ഉപയോഗം വിലക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സൈക്കിള്‍ പാതകളും പെഡസ്ട്രിയാനും ഈ ആവശ്യത്തിനായി നിര്‍ണയിച്ചു കൊടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. 

ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ മറ്റു വാഹനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി വളരെയധികം വലുതാണ്. കുട്ടികളുടെ രക്ഷിതാക്കളും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് രാജ്യത്തെ റോഡ് സുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top