News Desk

2021-04-11 05:27:16 pm IST
ദോഹ: ഖത്തറില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളെ ക്യു.എന്‍.സി.സിയില്‍ (ഖത്തര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്യു.എന്‍.സി.സി കൊവിഡ് വാക്സിനേഷന്‍ സെന്റര്‍ ആയി മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്കും മോഡേണ വാക്സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉപയോഗിക്കാനാണ് നിലവില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപാര്‍ട്മെന്റ് അംഗീകാരം നല്‍കിയിട്ടുള്ളത്. എന്നാല്‍, ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമേ വാക്സിന്‍ ലഭിക്കുകയുള്ളുവെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ക്ഷണം ലഭിക്കാതെ തന്നെ വാക്സിനേഷന് വേണ്ടി നിരവധി പേര്‍ കുട്ടികളെയും കൂട്ടി വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ വിശദീകരണം നല്‍കിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top