News Desk

2021-03-10 11:56:05 pm IST
ന്യൂഡല്‍ഹി: ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ 21,000 കോടിക്ക് ആയുധസജ്ജമായ യു.എസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

30 എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ സാന്തിയാഗോയിലെ ജനറല്‍ ആറ്റോമിക്സില്‍നിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. 

എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച് 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളില്‍ കൃത്യമായി പ്രയോഗിക്കാന്‍ ഈ ഡ്രോണുകള്‍ക്കു കഴിയും. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും. 

കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ ആയുധമില്ലാത്ത രണ്ട് എംക്യൂ-9 പ്രഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു.അമേരിക്കക്കാര്‍ നിയന്ത്രിക്കുന്ന ഡ്രോണുകള്‍ അതിര്‍ത്തിയില്‍ പറക്കുന്നതില്‍ വ്യോമസേന ആശങ്ക അറിയിച്ചതിനാല്‍ അവ ഉപയോഗിച്ചില്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top