Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-24 08:30:54am IST
ദോഹ: ഗൾഫ് പ്രതിസന്ധിയിൽ ഖത്തർ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന വിവേകപൂർണ്ണവുമായ നടപടികളും , നിലപാടുകളും അഭിനന്ദാർഹമെന്ന് ചൈന. ഈ വിഷയത്തിൽ ഖത്തറിനെ അഭിനന്ദിക്കുന്നുവെന്ന് ഖത്തറിലെ ചൈനീസ് സ്ഥാനപതി സോ  ജിയാൻ വ്യക്തമാക്കി.

വിവിധ അന്താരാഷ്ട്ര വിഷയങ്ങളിൽ ചൈനയുടെ നിലപാടിനെ ഖത്തർ പിന്തുണയ്ക്കുന്നതിനെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു. അതോടൊപ്പം ഖത്തറിന്റെ സ്വാതന്ത്ര്യത്തെയും സ്ഥിരതയെയും പരമാധികാരത്തെയും ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് പ്രതിസന്ധി ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്, ചൈനീസ് ജനത ഇതിൽ ഖേദിക്കുന്നു. അറബ് ലോകത്തിന്റെ ഒരു യഥാർത്ഥ സുഹൃത്ത് എന്ന നിലയിൽ, ചൈന ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്  അറബ് സുഹൃത്തുക്കൾക്കിടയിലെ  ഐക്യവുമാണ്. അതിനാൽ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതെന്നും ജിയാൻ വ്യക്തമാക്കി.ഖത്തറിൽ ചുമതലയേറ്റ ശേഷം തന്റെ ആദ്യ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറും ചൈനയും തമ്മിലുള്ള ആഴമേറിയതും മികച്ചതുമായ ബന്ധത്തെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹം കഴിഞ്ഞ 30 വർഷത്തിനിടയിൽ, ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ പിന്തുണയിൽ, ചൈനയും ഖത്തറും തമ്മിലുള്ള ബന്ധം  വളരെ ശക്തമായി മാറിയെന്നും ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും നാളുകളിൽ കൂടുതൽ വർധിക്കുമെന്നും ശക്തരായ നേതാക്കളുടെ പരസ്പരമുള്ള ബന്ധം അതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Top