News Desk

2021-05-09 10:04:38 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതി തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ  ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്‌ക്രോസ് സൊസൈറ്റി വഴിയാണ് സഹായം ഇന്ത്യയിലേക്ക് എത്തിച്ചത്. 

കഴിഞ്ഞ അഞ്ച് ദിവസവും രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്  ലക്ഷത്തിന് മുകളിലാണ്. മൂന്ന് ദിവസമായി മരണസംഖ്യ നാലായിരത്തിന് മുകളിലും. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top