News Desk

2021-03-06 03:17:31 pm IST
ബെയ്ജിങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പുലര്‍ത്തുന്ന വിവേചനപരമായ നിലപാടിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കാനൊരുങ്ങി അമേരിക്ക. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം ജനവിഭാഗത്തോട് ചൈന കടുത്ത വിവേചനമാണ് നടത്തുന്നതെന്ന തരത്തില്‍ വലിയ വിമര്‍ശനമാണ് അമേരിക്ക ഉയര്‍ത്തുന്നത്. 

ചൈനയുടെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ തുറന്ന് പ്രതികരിക്കാന്‍ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെദ് പ്രൈസ് പറഞ്ഞു. ചൈനയുടെ കാര്യത്തില്‍ ഇതുവരെയുണ്ടായ അന്താരാഷ്ട്ര പ്രതികരണങ്ങളില്‍ ആരും തൃപ്തരല്ലെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഷിന്‍ജിയാങ്ങിലെയും ഹോങ്കോങിലെയും മറ്റിടങ്ങളിലെയും മനുഷ്യാവകാശ ലംഘനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാന്‍ ഞങ്ങള്‍ പലവഴികളിലൂടെ ശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷിന്‍ജിയാങിലും ഹോങ്കോങിലും ചൈന തുടരുന്ന മുസ്ലിം വിവേചനം അവസാനിപ്പിക്കണമെന്ന തരത്തില്‍ ആഗോളതലത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. അന്താരാഷ്ട്ര തലത്തില്‍നിന്ന് വേണ്ടത്ര പ്രതികരണം ഇല്ലാത്തതിനാലാണ് ചൈന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നത്. അന്താരാഷ്ട്ര സംവിധാനത്തെ വെല്ലുവിളിക്കാന്‍ പോന്ന സാമ്പത്തികവും നയതന്ത്രപരവും സൈനികവും സാങ്കേതികവുമായ കരുത്തുള്ള ഏക രാഷ്ട്രമാണ് ചൈന. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമുണ്ടായാലേ ചൈന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കൂ. നയതന്ത്ര രീതിയിലും അന്തര്‍ദേശീയ സംഘടനകള്‍ വഴിയും ചൈനയെ തിരുത്താനാണ് ശ്രമിക്കുന്നത്. പ്രൈസ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top