വാഷിങ്ടണ്‍: ചൈനീസ് ചാരന്മാര് ഹാക്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി(എന്‍.എസ്.എ) വികസിപ്പിച്ചെടുത്ത കോഡ് ഉപയോഗിച്ചതായി വെളിപ്പെടുത്തി ഇസ്രായേലി ഗവേഷകര്‍. റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ടെല്‍ അവീവ് ആസ്ഥാനമായുള്ള ചെക്ക് പോയിന്റ് സോഫ്റ്റ്വെയര് ടെക്നോളജീസാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എന്‍.എസ്.എയുടെ കോഡിലേതിനു സമാനമായത് ചൈനയുടെ 'ജിയാന്‍' എന്ന് വിളിക്കുന്ന മാല്വെയറിലുണ്ടായിരുന്നുവെന്നും അത് ചൈന മോഷ്ടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ലാണ് ഇത് ഇന്റര്‍നെറ്റില്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ.്എ ഇക്കാര്യം നിരസിച്ചു. ഈ വിഷയത്തില്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസിയും ഇതുവരെ പ്രതികരിച്ചില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക