News Desk

2021-05-09 06:56:54 pm IST
വാഷിങ്ടണ്‍: കൊവിഡ് രണ്ടാം തരംഗം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വലയ്ക്കുമ്പോളും ആദ്യം വൈറസ് സ്ഥിരീകരിച്ച ചൈന കൊവിഡ് ഭീതിയില്‍നിന്ന് ഏതാണ്ട് കരകയറിയ ലക്ഷണമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കൊവിഡ് വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് 'ദി ഓസ്‌ട്രേലിയന്‍' ആണ് പുറത്തുവിട്ടത്.

ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ് എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.

സാര്‍സ്, കൊറോണ വൈറസുകളെ 'ജൈവായുധങ്ങളുടെ പുതിയ യുഗം' ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനിര്‍മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

2019ന്റെ അവസാനത്തില്‍ കൊവിഡ് ഉദ്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബില്‍നിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന അത് നിഷേധിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top