News Desk

2021-02-21 03:44:18 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ചൈനീസ് പ്രസിഡന്റ്‌റ് ഷി ചിന്‍ പിങിന്റെ പ്രത്യേക സ്‌നേഹ സന്ദേശം. കഴിഞ്ഞ ദിവസം ചൈന പോളിറ്റ് ബ്യുറോ യാങ് ജീച്ചിയുടെ ദോഹ സന്ദര്‍ശനത്തിനിടയിലാണ് അമീറിന് ചൈനീസ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്. 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയുടെ വിദേശ കാര്യ വിഭാഗം ഡയറക്റ്റര്‍ കൂടിയായ യാങ് ജീച്ചി ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് ദോഹയിലെത്തിയത്. ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലാണ് യാങ് ജീച്ചി പര്യടനം നടത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്താനുള്ള ആഹ്വാനമാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദേശത്തില്‍ ഉള്‍കൊള്ളുന്നതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top