News Desk

2021-05-20 09:17:46 pm IST
ബീജിംഗ്: ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്സിന്‍ ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധന്‍. ആദ്യഘട്ട പഠനത്തില്‍ ഇന്ത്യയിലെ കൊവിഡ് രോഗബാധയ്ക്കെതിരെ ഒരു പരിധിവരെ ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ടെന്നാണ് ഷാഹോ യിമിങ് അവകാശപ്പെട്ടത്.

എന്നാല്‍ ഏത് വാക്സിനുകളാണ് ഫലപ്രദമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദദത്തിന്റെ 18 കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യിമിങ് പറഞ്ഞു. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് ചൈന സൂക്ഷമമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡാറ്റ കണക്കാക്കുന്നുണ്ടെന്നും യിമിങ് പറഞ്ഞു.

അതേസമയം, ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ എല്ലാ കൊവിഡ് 19 വകഭേദങ്ങള്‍ക്കും എതിരെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് പറഞ്ഞിരുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ ഫലപ്രദമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top