News Desk

2021-06-16 03:44:46 pm IST
മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ സമസ്ത പ്രതിഷേധം. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ധീന്‍ നദ്വി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു. 

മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പള്ളിയുടെ വിസ്തൃതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത നേതാക്കള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 

ശുദ്ധിയും സൂക്ഷ്മതയും കൂടുതല്‍ പാലിക്കുന്ന പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top