Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |

സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 പേരെ പിടികൂടിയെന്ന് അറിയിച്ച് ഇറാന്‍. ഇവരില്‍ ചിലരെ വധിച്ചതായും ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ മേഖലകളില്‍ ജോലി ചെയ്തുവന്നിരുന്നവരാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. സാമ്പത്തികം , അടിസ്ഥാന വികസനം, ആണവകേന്ദ്രം, സേന, സൈബര്‍ മേഖല തുടങ്ങി നിര്‍ണായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രവേശിച്ചിരുന്നവരെയാണ് സി.ഐ.എ ചാരന്‍മാരെന്ന് കണ്ടെത്തി പിടികൂടിയത്.

ഇവര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണില്‍ ഇറാനില്‍ വന്‍തോതില്‍ സൈബര്‍ ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തുകയും സി.ഐ.എ ഉള്‍പ്പെടെയുള്ള ചാര സംഘടനകളില്‍പ്പെട്ട നിരവധിപേരെ വിവിധ രാജ്യങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഇറാനുമേല്‍ യു.എസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ രാജ്യം പുറത്തുവിടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനോ എംപറോ പിടിച്ചുവെച്ചിരിക്കുകയാണ്.

Top