News Desk

2021-10-14 07:33:07 pm IST
ദുബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി. അബുദാബി സര്‍ക്കാരിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഒമര്‍ അബ്ദുല്ല അല്‍ ദര്‍മക്കിയില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

മലയാളമടക്കം വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച സന്തോഷ് ശിവന്‍ ബോളിവുഡിലും ഹോളിവുഡിലും സജീവമാണ്. നേരത്തെ മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ് എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top