News Desk

2021-06-08 09:47:52 pm IST
ദോഹ: ഖത്തറില്‍ തീപിടുത്തമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ഖത്തര്‍ സിവില്‍ ഡിഫന്‍സിന്റെ അഭ്യര്‍ത്ഥന. രാജ്യത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് തീപിടുത്തവുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

രാജ്യത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സിവില്‍ ഡിഫന്‍സ് സേന സുസജ്ജമാണ്. തീപിടുത്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍  ബില്‍ഡിങ്ങുകളില്‍ അതിവേഗ അലെര്‍ട്‌സ് സംവിധാനങ്ങള്‍ പ്രവര്‍ത്തന നിരതമാവണം. രാജ്യത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. 

ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പാകത്തില്‍ കെട്ടിടങ്ങളില്‍ കേന്ദ്രീകൃത സംവിധാനം ആവശ്യമാണ്. തീപിടുത്തത്തെ തുടര്‍ന്നുള്ള ആദ്യ സെക്കന്റുകളില്‍ തന്നെ പുക ഉയരുമ്പോള്‍ അത്യാധുനിക അലേര്‍ട്ട് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇത് സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ സഹായം നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീകൃത സംവിധാനം അഗ്‌നിശമന സേനക്ക് ഓട്ടോമാറ്റിക് ആയി വിവരങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top