News Desk

2020-06-05 10:01:19 pm IST


കൊച്ചി: കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടിവന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. 

നേരത്തെ മെയ് 31ന് നടത്താനായിരുന്നു തീരുമാനം. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും. പുതുക്കിയ തീയതി കഴിഞ്ഞ 20ന് തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ നീണ്ടതിനെ തുടര്‍ന്ന് യോഗം ചേരുന്നതും വൈകുകയായിരുന്നു. 

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ സെപ്റ്റംബര്‍ ആറിന് നടക്കും. 2019ല്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ വിജയികള്‍ക്കുള്ള വ്യക്തിത്വ പരിശോധനയ്ക്കുള്ള അവസാനവട്ട അഭിമുഖം ജൂലൈ 20 മുതല്‍ പുനരാരംഭിക്കും. 

ഓരോരുത്തരും ഹാജരാകേണ്ട തീയതി വ്യക്തിപരമായി അറിയിക്കും. upsc.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.


Top