News Desk

2021-06-03 02:59:45 pm IST
കല്‍പ്പറ്റ:  ജെ.ആര്‍.പി നേതാക്കളുടെ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് സി. കെ ജാനു. ബി.ജെ.പിയില്‍ ചേരുന്നതിന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ച പ്രസീത അടക്കമുള്ളവരെ സി.കെ ജാനു വെല്ലുവിളിക്കുകയും ചെയ്തു.

10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച പ്രസീത തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും ജാനു പറഞ്ഞു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ പ്രസീത തയ്യാറാകണമെന്നും ജാനു പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ താനും തയ്യാറാണെന്ന് സി കെ ജാനു വെല്ലുവിളിക്കുകയും ചെയ്തു. 

കൂടാതെ കെ.സുരേന്ദ്രനില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങിയെന്ന ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകള്‍ പുറത്ത് വിടണമെന്നും ജാനു പറഞ്ഞു. അതേസമയം, ബി.ജെ.പിയില്‍ ചേരുന്നതിന് തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം രൂപ കൈമാറിയെന്ന ആരോപണം ഉന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്ക് സി.കെ ജാനു വക്കീല്‍ നോട്ടീസ് അയക്കുകയുെ ചെയ്തു. ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും  നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം, സി.കെ ജാനുവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത തെളിയിക്കാന്‍ സുരേന്ദ്രനെ പ്രസീത വെല്ലുവിളിയിക്കുകയുണണ്ടായി. റെക്കോര്‍ഡ് ചെയ്ത ഓഡിയോയില്‍ ആവശ്യമില്ലാത്തവ കട്ട് ചെയ്ത് ആവശ്യമായ ഭാഗങ്ങള്‍ ചേര്‍ത്താണ് പുറത്തുവിട്ടിരിക്കുന്നത് സുരേന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചതിന് പിന്നാലെയാണ് വെല്ലുവിളിയുമായി പ്രസീത രംഗത്തെത്തിയത്. 

ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും ഒരു എഡിറ്റിംഗും ആ ഓഡിയോയില്‍ നടത്തിയിട്ടില്ലെന്നും പ്രസീത പറഞ്ഞു. സി. കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത അഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top