News Desk

2021-04-06 12:28:34 pm IST
കൊച്ചി: വോട്ട് ചെയ്യാനായി നടന്‍ മ്മമൂട്ടിയെത്തിയ ബൂത്തില്‍ സംഘര്‍ഷം. നടനെ കണ്ട് തടിച്ചുകൂടിയ ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മോശമായി പെരുമാറിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

പൊന്നുരുന്നിയിലെ ക്രൈസ് കിംഗ് ഗേള്‍സ് സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്തിയത്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളഞ്ഞു. നടനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആരാധകര്‍ തിടുക്കം കൂട്ടി. 

എന്നാല്‍ ഈ സമയം അവിടെയെത്തിയ ബി.ജെ.പി സ്ഥാാര്‍ത്ഥിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോടും ആരാധകരോടും തട്ടിക്കയറുകയായിരുന്നു. പുറത്തിറങ്ങിപ്പോകണമെന്നും ബാക്കിയുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ് അവര്‍ മാധ്യമങ്ങളോട് ആക്രോശിച്ചു. 

പൊലീസ് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ചെറിയ സംഘര്‍ഷ സാധ്യതയുണ്ടായത്. വോട്ട് ചെയ്ത് മമ്മൂട്ടിയും ഭാര്യയും ഇവിടെ നിന്ന് ഉടനെ തന്നെ തിരിച്ചുപോയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top