News Desk

2021-03-20 07:50:22 pm IST
തൃശൂര്‍: തേക്കിന്‍കാട് മെതാനത്ത് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്തി തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സംഭവം.

സംസാരിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അക്രമം നടന്നത്. 

ശേഷം പ്രസംഗം തുടര്‍ന്ന ബേബി ജോണ്‍, ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top