2019-07-25 11:41:58am IST
ഖത്തറിലെ റിക്രൂട്മെന്റ് ഓഫിസുകളെ താൽക്കാലികമായി തരംതിരിക്കാൻ തൊഴിൽ മന്ത്രാലയം തയാറെടുക്കുന്നു. നിശ്ചിത മാനദണ്ഡങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കി ഒന്നു മുതൽ 3 വരെ വിഭാഗങ്ങളായാണു തരംതിരിക്കൽ.

അധികം താമസിയാതെ തരംതിരിക്കൽ തുടങ്ങും. മന്ത്രാലയവും റിക്രൂട്മെന്റ് ഓഫിസുകളുമായി സഹകരിച്ചാകും പ്രവർത്തനം.ആവശ്യമായ ഭേദഗതികൾ നടത്താനും വിവരങ്ങൾ നൽകാനും ഓഫിസുകൾക്കു നിർദേശം നൽകും.

തരംതിരിക്കലിനു മുൻപു മന്ത്രാലയത്തിനു പ്രതിമാസ വിവരങ്ങൾ നൽകാത്ത ഓഫിസുകളെ കുറഞ്ഞതു 6 മാസത്തേക്കെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തില്ല. തരംതിരിക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ യഥാസമയം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.  
Top