News Desk

2022-08-10 07:14:41 pm IST
തിരുവനന്തപുരം: കണ്ണൂരിൽ സഹപാഠി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് വിദ്യാർത്ഥിനി. ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സഹപാഠി ലഹരിക്കടിമയാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ഒൻപതാം ക്ലാസ്‌കാരിയുടെ വെളിപ്പെടുത്തൽ. തന്നെക്കൂടാതെ സമാന ദുരനുഭവമുള്ള 11 ഓളം പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. സമൂഹമാധ്യമം വഴി പെൺകുട്ടി ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്.

കേസെടുത്ത കമ്മീഷൻ 15 ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടി. അതേസമയം പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എ.എസ്.പി. ടി.കെ. രത്‌നകുമാർ പറഞ്ഞു.
Top