News Desk

2022-01-15 04:12:24 pm IST
ദോഹ: ഖത്തറില്‍ കുറഞ്ഞ ദൃശ്യപരതയിലേക്കോ തീരെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്കോ എത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. അതിന് കാരണം രാജ്യത്ത് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കുള്ള സാധ്യതയും തുടര്‍ച്ചായുള്ള മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും പൊടിപടലവും ആണെന്നും അധികൃതര്‍ പറഞ്ഞു.

ചില പ്രദേശങ്ങളില്‍ തെക്കുകിഴക്കന്‍ കാറ്റ് 30 കെ.ടി വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ അസ്ഥിരമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ആറ് മണി വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചിതറിയ മഴയ്ക്കും ചിലപ്പോള്‍ ഇടിമിന്നലിനും ഇടയ്ക്ക് പൊടി വീശാനും സാധ്യതയുണ്ട്.
 
കാറ്റ് തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ 12 മുതല്‍ 22 കെ.ടി വരെ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 26 കെ.ടി വേഗതയിലും വീശുമെന്നും അധികൃതര്‍ അറിയിച്ചു. ദൃശ്യപരത ആദ്യം സ്ഥലങ്ങളില്‍ 4 മുതല്‍ 8/2 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടലിലെ തിരമാലകള്‍ 9 അടി വരെ ഉയര്‍ന്നേക്കാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top