News Desk

2021-04-13 05:04:44 pm IST

ദോഹ: ഖത്തറില്‍ മൂടിയ കാലാവസ്ഥ വ്യാഴാഴ്ച്ച വരെ തുടരും. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഖത്തറിന്റെ വടക്കന്‍ ഭാഗങ്ങളിലും കടല്‍ത്തീരത്തും നേരിയ മഴ ലഭിക്കും. ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ചും കടല്‍ത്തീരത്ത് ഇടിയോട് കൂടിയ മഴയായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരമാലകള്‍ എട്ടടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top