News Desk

2021-02-17 06:22:48 pm IST
ദോഹ: ഖത്തര്‍ ക്ലബ്ബ് ഫുട്‌ബോള്‍ ലോക കപ്പിന്റെ ഭാഗമായി ഖത്തറില്‍ 25000 കളിയാരാധകര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഖത്തര്‍ അമീര്‍ കപ്പ് ഫൈനല്‍, ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചാമ്പ്യന്‍സ് ലീഗ് എന്നീ ടൂര്‍്ണമെന്റുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് സാധിച്ചു. 

രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് വിദേശികള്‍ അടക്കമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സാധിച്ചത്. ഒരേ സമയം സങ്കീര്‍ണവും എളുപ്പത്തിലുമുള്ളതാണ് രാജ്യത്തെ കൊവിഡ് പരിശോധന രീതികള്‍. 

സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മമായാ മേല്‍നോട്ടവും ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനവുമാണ് ഈ നിലയില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ രാജ്യത്തിന് അവസരം നല്‍കിയതെന്നും പ്രാഥമികാരോഗ്യ കേന്ദ്രം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടികാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top