Breaking News
സന്ദര്‍ശക വിസ ദുരുപയോഗം: പ്രവാസികളുടെ ഇടപാടുകള്‍ തടഞ്ഞുവെക്കും | ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ |
2019-08-22 12:00:48pm IST

തിരുവനന്തപുരം: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. തുഷാറിനാവശ്യമായ നിയമ സഹായം നല്‍കണമെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു.

വ്യക്തിപരമായ സാമ്പത്തിക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ്‌ ചെയ്തത്.

അതേസമയം അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കാന്‍ ഒരുങ്ങി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ ഉച്ചയോടെ കെട്ടിവെക്കാനുള്ള നടപടികള്‍ തുടങ്ങി.

ജാമ്യത്തുക കെട്ടിവെച്ചാല്‍ ഇന്ന് വൈകീട്ടോടെ പുറത്തിറങ്ങാനുളള ഉത്തരവ് ഇറങ്ങും.യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗത്തിലാക്കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലുണ്ട്.


Top