News Desk

2021-06-08 01:38:24 pm IST

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൊവിഡ് ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലാണ് നമ്മളിപ്പോള്‍. മൂന്നാം തരംഗം വരാനുണ്ട്. അതുകഴിഞ്ഞ് പിന്നൊരു തരംഗം വരുന്നുണ്ടോയെന്ന് നമുക്ക് അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കൊവിഡ് കുറച്ചുകാലം നമ്മുടെ കൂടെ ഉണ്ടാകും. അതുകൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എപ്പോള്‍ അവസാനിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.'

'വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അടിത്തറ ഉറപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ 'ഡിജിറ്റല്‍ ഡിവൈഡ്' ഉണ്ടാകാന്‍ പാടില്ല. അതിനാവശ്യമായ കരുതല്‍ ഉണ്ടാകണം. ആവശ്യമായ നടപടികള്‍ സര്‍ക്കാറിനൊപ്പം എല്ലാവരും ചെയ്യണം.'

'നിലവില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സംസ്ഥാനത്തെ കുട്ടികളില്‍ ഒരു വിഭാഗം കുട്ടികള്‍ ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്.'

'പാഠപുസ്തകങ്ങള്‍ പോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടാവുക പ്രധാനമാണ്. അത് വാങ്ങാന്‍ ശേഷിയില്ലാത്തവരെ അതിന് സഹായിക്കണം.', മുഖ്യമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top