News Desk

2021-05-10 04:05:55 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജന്റെ ഉപയോഗം കൂടിയതോടെ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി. 

കേരളത്തില്‍ ഉപഭോഗം കൂടുകയാണെന്നും ഇനി മുതല്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 219 ടണ്‍ ഓക്‌സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top