2018-10-28 03:17:33pm IST
പാലക്കാട്: കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ  പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ ഒന്നുകൂടി തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്നും തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനര്‍നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് സാംബശിവന്‍ സ്‌മാരക പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Top