News Desk

2021-04-30 09:23:21 pm IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തിറങ്ങുമ്പോള്‍ രണ്ടു മാസ്‌ക് ധരിക്കണമെന്നും ഇതിന് വേണ്ടി ബോധവല്‍ക്കരണം നടത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആദ്യം സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുക. അതിനു മുകളില്‍ തുണി മാസ്‌ക് ധരിക്കുക എന്നാന്ന് മുഖ്യമന്ത്രി അറിയിച്ചത്. 'കേരളത്തില്‍ കേസുകള്‍ കൂടി വരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ വിവിധ വിദേശ ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം നാം കാണേണ്ടതാണ്. കൊവിഡ് വിജയകരമായി പ്രതിരോധിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇവിടങ്ങളില്‍ മാസ്‌ക് വയ്ക്കണമെന്ന നിയമം കര്‍ശ്ശനമായി നടപ്പാക്കിയിരുന്നു എന്ന് അവര്‍ കണ്ടെത്തി.', മുഖ്യമന്ത്രി പറഞ്ഞു.

'മാസ്‌കുകളുടെ ശാസ്ത്രീയ ഉപയോഗം കൊവിഡിനെ തടയാന്‍ എത്രത്തോളം ഉപകാരപ്രഥമാണ് എന്നതാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വീടിന് പുറത്ത് എവിടെയും ഡബിള്‍ മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പലതവണ വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഈ കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.''

''ഇത്തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കൊവിഡ് രോഗബാധ തടയാന്‍ സഹായിക്കും. മാസ്‌ക് ധരിക്കുന്നതിന്റെ പ്രധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണം. സിനിമ സംസ്‌കാരിക രംഗത്തെ പ്രമുഖരും മതമേലധ്യക്ഷന്മാരും സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തരും എല്ലാം ഇതിന്റെ ബോധവത്കരണത്തിന് മുന്നോട്ട് വരണം.''

'അത്തരത്തിലുള്ള ഇടപെടല്‍ നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലദേശില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇത് നമ്മുക്ക് മാതൃകയാകണം. ഓഫീസിടങ്ങളിലും, ജോലിസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതില്‍ അലംഭാവം ഉണ്ടാകുന്നുണ്ട്, ഇത് ശ്രദ്ധിക്കണം.', മുഖ്യമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top