Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ: ഖത്തറിലെ സിനിമ പ്രേമികൾക്കായി പുതിയ അപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഖത്തറിലെ കാർനെഗീ മെലോൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥി (സി‌എം‌യു-ക്യു) അബുബേക്കർ ഒമർ.

‘ഖത്തർ മൂവീസ്’. എന്ന പേരിൽ അവതരിപിച്ച അപ്പ്ലികേഷൻ വഴി ഖത്തർ തിയേറ്ററുകളിലെ  സിനിമാ ലിസ്റ്റിംഗുകളും സമയങ്ങളും ഉപയോക്താവിന് ലഭിക്കും.ഖത്തർ മൂവീസ്  അപ്പ്ലിക്കേഷൻ ഉപയോഗിച്ചു നിങ്ങൾ ഓഫ്‌ലൈൻ ആണെങ്കിലും നിങ്ങൾക്ക് സിനിമയുടെ പ്രദർശന സമയങ്ങൾ മനസിലാക്കാൻ സാധിക്കും.

ട്രെയിലറുകൾ കാണാനുള്ള അവസരം , ഐ‌എം‌ഡി‌ബി റേറ്റിംഗുകൾ പരിശോധിക്കുക, വാട്ട്‌സ്ആപ്പ് വഴിയും  മറ്റും  സുഹൃത്തുക്കളുമായി ഷോടൈമുകൾ പങ്കിടുക, ചില തീയറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നി സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്ലിക്കേഷൻ ഉപയോക്താക്കളെ   തിയേറ്ററിലേക്ക് ഉബർ ബുക്ക് ചെയ്യുന്നതിനും  അല്ലെങ്കിൽ മാപ്സ് വഴി  ലൊക്കേഷൻ കണ്ടെത്തുന്നതിനും സഹായിക്കുന്നു. അപ്ലിക്കേഷൻ കുടുതൽ ആളുകളിലെയ്ക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും ഒമർ വ്യക്തമാക്കി.

Top