കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടു ധര്‍മ്മടം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയനു കലക്ടറുടെ നോട്ടിസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്സീന് നേരിട്ട് എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലഭിച്ച പരാതിയിലാണു നോട്ടിസ്.
48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിര്‍ദേശം. സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിനെതിരെ പേരാവൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന് കലക്ടര്‍ക്ക് പരാതി നല്കി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് മേല്‍ അന്വേഷണം നടത്തുന്നതിന് കലക്ടര്‍ ജില്ല റൂറല്‍ എസ്.പിക്ക് കത്ത് നല്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക